Society Today
Breaking News

കൊച്ചി: കാര്‍ അനുബന്ധ ഉല്‍പ്പന്ന വിപണിയിലെ രാജ്യത്തെ പ്രമുഖ സ്ഥാപനമായ അഡ്വാന്‍ടെക് വീല്‍സ് ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തുന്നതിനായി മാര്‍ക്കറ്റിംങ്ങിലും സാങ്കേതികവിദ്യയിലും നവീന പദ്ധതികള്‍ അവതരിപ്പിച്ചു.  ഹൈ ഓണ്‍ വീല്‍സ്, ഫ് ളോട്ടിംഗ് വീല്‍ കപ്പ്, എലമെന്റ് പെയ്ന്റിംഗ്, ഓര്‍ഗനൈസ്ഡ്  റിയാലിറ്റി എന്നിവയാണ് പുതിയ സംരംഭങ്ങള്‍. ഗുണമേന്‍മയും ദീര്‍ഘകാലം ഈട് നില്‍ക്കുന്നതുമായ പ്രീമിയം  ഫ്‌ളോ ഫോര്‍ജ്ഡ്  അലോയ് വീലുകള്‍ ഉടനെ വിപണിയില്‍ എത്തും. 16 മുതല്‍ 22 ഇഞ്ച് വരെ വലുപ്പത്തില്‍ വൈവിധ്യവും സമഗ്രവുമായ മൂന്ന് ഡിസൈനുകളിലാണ് ഇവ നിര്‍മ്മിക്കുന്നത്.

കമ്പനിയുടെ www.advantecwheels.com ലൂടെ ഓണ്‍ലൈനായി രാജ്യത്തെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കും വിതരണക്കാര്‍ക്കും നേരിട്ട് ഇവ എത്തിക്കും. വാഹനങ്ങളുടെ ടയറുകള്‍, വീലുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന വീഡിയോ ട്യൂട്ടോറിയലും തയ്യാറാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷത്തിന്റെ ആദ്യഭാഗത്തോടുകൂടി ജമ്മുവിലെ ആധുനിക നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അഡ്വാന്‍ടെക് വീല്‍സ് സ്ഥാപകനായ ജെസ്‌നീത് സിംഗ് പറഞ്ഞു. വിപണിയില്‍ ആദ്യമായി എലമെന്റ് പെയ്ന്റിംഗ് സാങ്കേതികവിദ്യയും കമ്പനി അവതരിപ്പിക്കും. ഓരോരുത്തരുടേയും താല്പര്യത്തിനനുസരിച്ച് വ്യത്യസ്തമായ 25 ഓളം ഡിസൈനുകളിലും ഫിനിഷുകളിലും വീല്‍ ഒരുക്കാന്‍ എലമെന്റ്  പെയ്ന്റിംഗ് വഴി സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു

Top